DAY 192 (The End)

വേണ്ടാ ഖേദമെടോ, സുതേ! വരികയെ
ന്നോതും മുനീന്ദ്രന്റെ കാൽ‌-
ത്തണ്ടാർ നോക്കിനടന്നധോവദനയായ്
ചെന്നസ്സഭാവേദിയിൽ
മിണ്ടാതന്തികമെത്തി, യൊന്നനുശയ
ക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാൾ പൗരസമക്ഷം, മന്നിലയിലീ-
ലോകം വെടിഞ്ഞാൾ സതീ.

Following the Sage, who said:
‘Come, forget your grief, daughter’,
Seetha with bowed head, her gaze
Fixed on the lotus feet of the sage
Arrived at the royal assembly;
Looked on the face of her penitent spouse
In front of the citizens and in that state
She left the confines of this world.

DAY 191

പലവുരുവവൾ തീർത്ഥപ്രോക്ഷണം ചെയ്തു താങ്ങി-
ച്ചലമിഴിയെയകായിൽ കൊണ്ടു പോയിക്കിടത്തി;
പുലർ സമയമടുത്തു കോസലത്തിങ്കൽ നിന്ന-
ക്കുലപതിയുമണഞ്ഞു രാമ സന്ദേശമോടും.

She sprayed holy water several times
On Seetha, whose eyes were still,
And carried her and laid her indoors;
It’s almost dawn and the Sage arrived
From Kosala, with a message from Rama.

DAY 190

“അന്തിക്കു പൊങ്ങി വിലസീടിന താരജാലം
പന്തിക്കു പശ്ചിമപയോധിയണഞ്ഞു മുങ്ങി
പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങൾ, സീതേ,
എന്തിങ്ങിതെ” ന്നൊരു തപസ്വിനിയോടി വന്നാൾ.

A nun came running, asking
“Why’re you still out here, Seetha,
Stars that rose at twilight
Have set in order in Western seas
And others have since risen”.